Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fighter Jet

യു​എ​സ് - സൗ​ദി അ​റേ​ബ്യ യു​ദ്ധ​വി​മാ​ന ക​രാ​ർ; 48 എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ധാ​ര​ണ 

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: സൗ​ദി അ​റേ​ബ്യ​ക്ക്‌ 48 എ​ഫ്-35 ലൈ​റ്റ്‌​നിം​ഗ് -2 യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന​തി​നു​ള്ള ആ​യു​ധ​ക്ക​രാ​റി​ന് യു​എ​സ് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. 2430 കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ് (2.3 ല​ക്ഷം കോ​ടി രൂ​പ) ഈ ​അ​ത്യാ​ധു​നി​ക അ​ഞ്ചാം​ത​ല​മു​റ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട്. യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചാ​ലേ തീ​രു​മാ​നം അ​ന്തി​മ​മാ​കൂ.

48 വി​മാ​ന​ങ്ങ​ൾ​ക്കാ​യി 49 പ്രാ​റ്റ് ആ​ൻ​ഡ് വൈ​റ്റ്‌​നി എ​ഫ്135-​പി​ഡ​ബ്ല്യു-100 എ​ൻ​ജി​നു​ക​ൾ പാ​ക്കേ​ജി​ലു​ണ്ട്. ഒ​പ്പം ആ​യു​ധ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സി​മു​ലേ​റ്റ​റു​ക​ൾ, സോ​ഫ്‌​റ്റ്‍​വേ​റു​ക​ൾ, സ്‌​പെ​യ​ർ പാ​ർ​ട്‌​സ്, ലോ​ജി​സ്റ്റി​ക് പി​ന്തു​ണ, ആ​ശ​യ​വി​നി​മ​യ, ഗ​തി​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​രാ​റി​ൽ ഉ​ൾ​പ്പെ​ടും.

ടെ​ക്‌​സ​സി​ലെ ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ക​മ്പ​നി​യാ​ണ് എ​ഫ്-35 വി​മാ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ക​രാ​റു​കാ​ര​ൻ. യെ​മ​നി​ലെ ഹൂ​തി​വി​മ​ത​രും സൗ​ദി​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​യു​ധ ഇ​ട​പാ​ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ എ​ഫ്-35 സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​കും സൗ​ദി. എ​ന്നാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​വി​ൽ എ​ഫ്-35 കൈ​വ​ശ​മു​ള്ള ഏ​ക​രാ​ജ്യ​മാ​യ ഇ​സ്ര​യേ​ൽ ക​രാ​റി​നെ എ​തി​ർ​ത്തു.

International

വീണത് രണ്ടു യുദ്ധവിമാനം; ഇറാന്‍റെ സൈനികശേഷി തകർത്തെന്ന ട്രംപിന്‍റെ വാദം പൊള്ളയോ?

കുവൈറ്റ്: ഇറാനെ നിലംപരിശാക്കിയെന്നും അവരുടെ സൈനികശേഷി ഏതാണ്ട് പൂർണമായി തകർത്തെന്നുമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചാണ് ഇറാന്‍റെ ആക്രമണമെന്നു റിപ്പോർട്ട്. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സമ്പൂർണമായി തകർത്തെന്നു പലവട്ടം ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും യുദ്ധവിമാനങ്ങൾ ഇറാന്‍റെ ആകാശത്ത് യഥേഷ്ടം പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കിടയിലാണ് ഇപ്പോൾ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിയേറ്റു വീണിരിക്കുന്നത്.

രണ്ടു വിമാനങ്ങളിലായുണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. എന്നാൽ, ഇറാന്‍റെ മണ്ണിലിറങ്ങിയെന്നു കരുതുന്ന മൂന്നാമനായി അമേരിക്കൻ ഹെലികോപ്ടറുകളും ഇറാന്‍റെ സൈന്യവും തെരച്ചിൽ നടത്തിവരികയാണ്. തെരച്ചിലിനിറങ്ങിയ അമേരിക്കൻ ഹെലികോപ്ടറുകൾക്കു നേരേയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ഇതിനെത്തുടർന്നു ഹെലികോപ്ടറുടെ ഇറാന്‍റെ വ്യോമാതിർത്തിക്കു പുറത്തേക്കു പറന്നതായും പറയുന്നു. പൈലറ്റിനെ കിട്ടിയാൽ പോലീസിനു കൈമാറണമെന്ന് എൻആർജിസി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ജീവനോടെ കൈമാറുന്നവർക്കു വൻ പ്രതിഫലവും പ്രഖ്യാപിച്ചു. ഒാരോ ദിവസവും യുദ്ധം സംബന്ധിച്ച് നിരവധി അവകാശവാദങ്ങൾ ഉയർത്തുന്ന ട്രംപിനു കടുത്ത തിരിച്ചടിയാണ് യുദ്ധവിമാനങ്ങളുടെ വീഴ്ച.

ഒരു മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്ക- ഇറാൻ യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് ഏറ്റവും കടുത്ത ക്ഷതമേറ്റത് കഴിഞ്ഞ ദിവസങ്ങളിലാണ്. അവരുടെ പ്രധാനപ്പെട്ട രണ്ടു ജെറ്റുകളാണ് ഇറാൻ ആക്രമണത്തിൽ തകർന്നതായി പറയുന്നത്. അതേസമയം, ഇറാന്‍റെ ആക്രമണത്തിൽ തകർന്നു എന്ന അവകാശവാദത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

അമേരിക്കൻ വ്യോമസേനയുടെ നഷ്ടങ്ങൾ:

1. F-15E സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle): മധ്യ ഇറാനിൽ വച്ച് അമേരിക്കൻ വ്യോമസേനയുടെ ഒരു F-15E വിമാനം ഇറാൻ കഴിഞ്ഞ ദിവസം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അമേരിക്കൻ സേന രക്ഷപ്പെടുത്തി. രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുന്നു.

2. A-10 തണ്ടർബോൾട്ട് II (A-10 Thunderbolt II): ഹോർമുസ് കടലിടുക്കിനു സമീപം ഇറേനിയൻ ആക്രമണത്തിൽ ഈ വിമാനത്തിനു ഗുരുതര തകരാർ സംഭവിച്ചു. പൈലറ്റ് വിമാനം കുവൈറ്റ് ആകാശത്തേക്കു തിരിച്ചുവിട്ട് സുരക്ഷിതമായി പുറത്തേക്കു ചാടി (Ejected).

മറ്റ് വിമാന നഷ്ടങ്ങൾ

യുദ്ധം തുടങ്ങിയതു മുതൽ നേരിട്ടുള്ള പോരാട്ടത്തിലല്ലാതെയും അമേരിക്കയ്ക്ക് ഉണ്ടായ മറ്റു നഷ്ടങ്ങൾ താഴെ പറയുന്നു:

1. F-15E സ്ട്രൈക്ക് ഈഗിൾ- 3 എണ്ണം
മാർച്ച് ആദ്യം കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ പിഴവ് മൂലം വെടിവച്ചിട്ടു (Friendly Fire).
2. MQ-9 റീപ്പർ ഡ്രോണുകൾ- 15ൽ ലേറെ
ഫെബ്രുവരി 28 മുതൽ ഇതുവരെ പതിനഞ്ചിലധികം ഡ്രോണുകൾ തകരുകയോ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്.
3. E-3 സെൻട്രി (AWACS)
മാർച്ച് 27ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിലത്തു പാർക്ക് ചെയ്തിരുന്ന വിമാനം തകർന്നു.

International

അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ

ടെഹ്റാൻ: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മിസൈൽ ഉപയോഗിച്ചാണ് യുദ്ധവിമാനം തകർത്തത്. യുദ്ധവിമാനത്തെ നിരീക്ഷിക്കുന്ന ദൃശ്യങ്ങളും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം അമേരിക്കയോ ഇസ്രയേലോ യുദ്ധവിമാനം നഷ്ടപ്പെട്ടാതായി സ്ഥിരീകരിച്ചിട്ടില്ല. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇറാൻ യുദ്ധവിമാനം തകർത്തുവെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

International

യു​എ​സ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; വെ​ടി​വ​ച്ചി​ട്ടെ​ന്ന് ഇ​റാ​ൻ

ദോഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യു​ടെ എ​ഫ്15 യു​ദ്ധ വി​മാ​നം കു​വൈ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​നം ത​ങ്ങ​ൾ വീ​ഴ്ത്തി​യ​താ​ണെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​ന്നി​ട്ടി​ല്ല.

വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വെ​ച്ചി​ട്ട​താ​കാ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന്‍റെ​യും പൈ​ല​റ്റ് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ​യും ദൃ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി അ​റി​യി​ച്ചു.

ട്രം​പി​ന്‍റെ ഭ്രാ​ന്ത​മാ​യ നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യെ കു​ഴ​പ്പ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ഹാ​നി​യെ​ക്കു​റി​ച്ച് ട്രം​പ് ഇ​പ്പോ​ൾ ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ലി ലാ​റി​ജാ​നി പ​റ​ഞ്ഞു.

National

​തേ​ജ​സ് യു​ദ്ധ​വി​മാ​ന അ​പ​ക​ടം; വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം രാ​ജ്യ​ത്ത് എ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യി എ​യ​ർ ഷോ​ക്കി​ടെ വ്യോ​മ​സേ​ന​യു​ടെ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ര​മൃ​ത്യു വ​രി​ച്ച വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം രാ​ജ്യ​ത്ത് എ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് ജ​ന്മ​നാ​ടാ​യ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാ​ങ്‌​ഡ​യി​ൽ എ​ത്തി​ച്ചു കു​ടും​ബ​ത്തി​നു കൈ​മാ​റും.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ദു​ബാ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​ത്. ദു​ബാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ദീ​പ​ക് മി​ത്ത​ൽ അ​ട​ക്ക​മു​ള്ള​വ​ർ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രം അ​ർ​പ്പി​ച്ചു.

വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​ഗാ​ധ​മാ​യി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. സ​മ​ർ​പ്പ​ണ​ബോ​ധ​മു​ള്ള പൈ​ല​റ്റും സ​മ​ഗ്ര​മാ​യ പ്ര​ഫ​ഷ​ണ​ലു​മാ​യ ന​മാ​ൻ​ഷ് അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത, അ​സാ​ധാ​ര​ണ​മാ​യ വൈ​ദ​ഗ്ധ്യം, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ക​ർ​ത്ത​വ്യ​ബോ​ധം എ​ന്നി​വ​യാ​ൽ രാ​ഷ്ട്ര​ത്തെ സേ​വി​ച്ചു​വെ​ന്നും​അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ന​ന്ദി​യോ​ടെ സ്മ​രി​ക്ക​പ്പെ ടു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യോ​മ സേ​ന അ​റി​യി​ച്ചു.

National

തേജസ് തകർന്നതിനു പിന്നിൽ അട്ടിമറിയോ? ആഭ്യന്തര അന്വേഷണം ആരംഭിച്ച് വ്യോമസേന

 

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യ് എ​യ​ർ ഷോ​യ്ക്കി​ടെ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​തി​ൽ വ്യോ​മ​സേ​ന​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ട്ടി​മ​റി സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ൽ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും എ​യ​ർ ഷോ​യ്ക്കി​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാ​കും.115 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200 ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ദു​ബാ​യി​ൽ ന​ട​ന്ന എ​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്,സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ, സൈ​നി​ക മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ത​ന്നെ നാ​ട്ടി​ൽ എ​ത്തി​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാ​ൻ​ഗ്ര സ്വ​ദേ​ശി​യാ​ണ് ന​മ​ൻ​ഷ് സ്യാ​ൽ.

International

സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

ന്യൂ​യോ​ർ​ക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊ​വ്വാ​ഴ്ച​യാ​കും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മേ​രി​ക്ക​യി​ലെ​ത്തു​ക. യുഎസിൽ എത്തുന്ന മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈ​നി​ക - വ്യാ​പാ​ര ക​രാ​റു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

National

സേ​ന​യോ​ട് വി​ട​പ​റ​ഞ്ഞ് മി​ഗ് 21 വി​മാ​ന​ങ്ങ​ൾ; യാ​ത്ര​യ​യ​പ്പി​ന് രാ​ജ്നാ​ഥ് സിം​ഗും ശു​ഭാ​ൻ​ഷു ശു​ക്ല​യും

ച​ണ്ഡി​ഗ​ഡ്: ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട സേ​വ​ന​ത്തി​നു ശേ​ഷം സേ​ന​യി​ൽ നി​ന്നു വി​ട​പ​റ​യു​ന്ന മി​ഗ് 21 വി​മാ​ന​ങ്ങ​ൾ​ക്ക് അ​ന്തി​മ യാ​ത്ര​യ​യ​പ്പ് ന​ല്കി രാ​ജ്യം. പാ​ന്തേ​ഴ്‌​സ് എ​ന്ന വി​ളി​പ്പേ​രു​ള്ള 23- ന​മ്പ​ർ സ്ക്വാ​ഡ്ര​ണി​ന്‍റെ ഭാ​ഗ​മാ​യ ര​ണ്ടു മി​ഗ്-21 ജെ​റ്റു​ക​ൾ​ക്കാ​ണ് ച​ണ്ഡീ​ഗ​ഡി​ലെ വ്യോ​മ​താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

വ്യോ​മ​സേ​നാ മേ​ധാ​വി​യും സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ പ്രി​യ ശ​ർ​മ​യു​മാ​ണ് വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​ന്ന​ത്. വി​മാ​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ല്കി​യ ശേ​ഷ​മാ​ണ് എ​ത്തി​ച്ച​ത്. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​നു സാ​ക്ഷി​യാ​യി.

Kerala

ത​ക​രാ​ർ പ​രി​ഹ​രി​ച്ചു; ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം ബു​ധ​നാ​ഴ്ച മ​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം എ​ഫ്- 35 ബു​ധ​നാ​ഴ്ച തി​രി​കെ പ​റ​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ യു​ദ്ധ​വി​മാ​ന​ത്തെ ഇ​ന്ന് ഹാ​ങ്ങ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കും.

ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റും പ​വ​ർ യൂ​ണി​റ്റി​ലെ പ്ര​ശ്ന​ങ്ങ​ളും ബ്രി​ട്ട​നി​ൽ നി​ന്ന് എ​ത്തി​യ വി​ദ​ഗ്ധ​സം​ഘം പ​രി​ഹ​രി​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നെ​ത്തി​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഇ​ന്ന് വൈ​കി​ട്ടോ​ടെ മ​ട​ങ്ങും.

ക​ഴി​ഞ്ഞ ജൂ​ൺ 14നാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. അ​ന്ന് മു​ത​ലു​ള്ള വാ​ട​ക വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി ക​ന്പ​നി​ക്ക് ബ്രി​ട്ടീ​ഷ് സേ​ന ന​ൽ​ക​ണം. ഇ​ത്ര​യും ദി​വ​സ​ത്തെ വാ​ട​ക ഏ​ക​ദേ​ശം എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യാ​ൽ വാ​ട​ക കു​റ​ച്ചേ​ക്കും.

Latest News

Corehub Up